വനിതാ ജഡ്ജിനെ ഭീഷണിപ്പെടുത്തി: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ വാറന്‍റ്

ഇമ്രാന്‍റെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണു സൂചന
വനിതാ ജഡ്ജിനെ ഭീഷണിപ്പെടുത്തി: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ വാറന്‍റ്
Updated on

ലഹോർ: മുൻ പാക് പ്രസിഡന്‍റും ക്രിക്കറ്ററുമായ ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്. വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസിൽ കോടതിയിൽ ഹാജരാകാത്ത തിനെ തുടർന്നാണു വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇമ്രാന്‍റെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണു സൂചന.

കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ പരാമർശം. റാലിയിൽ പങ്കെടുക്കവെ അഡീഷണൽ സെഷൻസ് ജഡ്ജ് സേബ ചൗധരിക്കെതിരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ഇമ്രാൻ ഭീഷണി മുഴക്കി. പാകിസ്ഥാൻ തെഹ്റീക് ഇ ഇൻസാഫ് പാർട്ടിയുടെ നേതാവായ ഇമ്രാനെ അറസ്റ്റ് ചെയ്യാൻ നേരത്തെയും പൊലീസ് ശ്രമിച്ചിരുന്നു. എന്നാൽ പാർട്ടി അനുയായികളുടെ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.

എന്നാൽ മാർച്ച് 29-നു ഇമ്രാനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്നാണു കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സീനിയർ സിവിൽ ജഡ്ജ് റാണ മുജാഹിദ് റഹ്മാനാണു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com