

അടിയന്തര സിഗ്നലിനെ തുടർന്ന് സൗദി അറേബ്യയിലേക്ക് തിരിച്ചുവിട്ട യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്ന് ഇസ്രായേലിലേക്ക് പോകുന്ന ഫ്ലൈദുബായ് വിമാനത്തിലെ യാത്രക്കാരെ വഹിച്ചുകൊണ്ട് ഒരു വിമാനം 2026 സെപ്റ്റംബർ 30 ന് ഇസ്രായേലിലെ ടെൽ അവീവിനടുത്തുള്ള ലോഡിലുള്ള ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്നു.
(ഫോട്ടോ കടപ്പാട്: REUTERS/AMMAR AWAD)
അബ്രഹാം അക്കോർഡ്സിന്‍റെ പ്രതീകമാണ് വിമാനങ്ങൾ. 2025 ൽ ഏകദേശം 1.35 ദശലക്ഷം യാത്രക്കാരാണ് യുഎഇക്കും ഇസ്രായേലിനുമിടയിൽ പറന്നത്. ഈ അടുത്ത കാലത്തെ കടുത്ത സംഘർഷങ്ങൾക്കിടയിൽ പോലും ഇത്തിഹാദും ഫ്ലൈ ദുബായും തങ്ങളുടെ പറക്കൽ നിർബാധം തുടർന്നു.അബ്രഹാം അക്കോർഡ്സിൽ യുഎഇയുമായിട്ടാണ് ഇസ്രയേലിന് ഏറ്റവും ഊഷ്മളമായ സഹവർത്തിത്വം ഉണ്ടായത്. അതിനു തെളിവാണ് ദുബായിലേയ്ക്കു പറക്കുന്ന ഇസ്രയേലികളുടെ വർധിച്ച തോതും ജോർദാനും ഈജിപ്തുമായും ഉള്ള തണുത്ത ബന്ധവും. ടെൽ അവീവ് മുതൽ ദുബായ് വരെയുള്ള വിമാന ഇടനാഴിയാകട്ടെ അതിപ്രധാനവും.
2020-22ൽ കോവിഡ് കാലം ആയിരുന്നിട്ടു കൂടി ഇസ്രയേലിനെ സ്വാഗതം ചെയ്യുന്ന ഒരു രാജ്യമാകാൻ 2020ലും 21 ലും യുഎഇ കഠിനമായി പരിശ്രമിക്കുന്നതാണ് ലോകം കണ്ടത്. കോവിഡ് അവസാനിച്ചപ്പോൾ 2023 ഒക്റ്റോബർ ഏഴിലെ ആക്രമണം വരെ എല്ലാം അതിസാധാരണമെന്നു തോന്നിപ്പിച്ച കാലഘട്ടമായിരുന്നു.
അബ്രഹാം അക്കോർഡ്സ് അംഗങ്ങൾ
ഇറാന്‍റെ പൊതു ശത്രുക്കൾ
ഇറാന്‍റെ ആക്രമണങ്ങളാൽ കഷ്ടപ്പെട്ട രണ്ടു രാജ്യങ്ങളാണ് ഇസ്രയേലും യുഎഇയും. ഗൾഫ് മേഖലയ്ക്കെതിരേ ഇറാൻ ഉയർത്തിയ സംഘർഷങ്ങളിൽ മുൻ നിരയിലാണ് യുഎഇ. അതു കൊണ്ടു തന്നെ സംഘർഷത്തിന്‍റെ പരകോടിയിലാണ് ഈ രണ്ടു രാജ്യങ്ങളും.ഇറാൻ അവരെ പഠിപ്പിച്ച പാഠങ്ങൾ വലുതാണ്. വ്യോമപ്രതിരോധം, സമ്പദ് വ്യവസ്ഥ, വ്യാപാരം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും അവർ വലിയ പാഠങ്ങളാണ് ഇറാനിൽ നിന്നു പഠിച്ചത്.
ഫ്ലൈ ദുബായ് വിമാനത്തിൽ നടന്ന ആ ആക്രമണം ഈ പുരോഗതിയെ തടസപ്പെടുത്തും എന്നു വിചാരിച്ച ഭീകരർക്ക് കടുത്ത മറുപടിയാണ് ഇസ്രയേലും യുഎഇയും നൽകുന്നത്. ഇസ്രയേലി ഗതാഗത മന്ത്രി മിരി റെഗെവ് ഞായറാഴ്ച ഇസ്രായേലിലെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് അംബാസഡർ മുഹമ്മദ് അൽ-ഖാജയുമായി നടത്തിയ കൂടിക്കാഴ്ച അതു വ്യക്തമാക്കുന്നു.
(ക്രെഡിറ്റ്: REUTERS/AMMAR AWAD)
"ഒരു വലിയ ദുരന്തത്തിൽ അവസാനിച്ചേക്കാവുന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ സഹകരണം ചർച്ച ചെയ്ത യോഗത്തിൽ, വിമാനം തകർക്കാൻ ശ്രമിച്ച നിമിഷം മുതൽ, അംബാസഡർ ഞങ്ങളുടെ പക്ഷത്ത് നിൽക്കുകയും കഴിയുന്നത്ര സഹായിക്കുകയും ചെയ്യുന്നു. ഈ സങ്കീർണ്ണമായ നിമിഷങ്ങളിൽ എമിറാത്തികൾ പ്രകടിപ്പിക്കുന്ന വ്യക്തമായ നിലപാടിനെയും ഉത്തരവാദിത്തത്തെയും ഞാൻ വളരെയധികം അഭിനന്ദിക്കുന്നു" എന്നാണ് ഇസ്രയേലി ഗതാഗത മന്ത്രി എക്‌സിൽ എഴുതിയത്.
"ഇസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളെ ദുർബലപ്പെടുത്താൻ തീവ്രവാദ ഘടകങ്ങൾക്ക് ഞങ്ങൾ അനുവദിക്കാനാവില്ല. വ്യോമയാന, ഗതാഗത മേഖലകളിൽ സഹകരണം തുടരാനും ബന്ധം ശക്തിപ്പെടുത്താനും യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാനും ഞങ്ങൾ തീരുമാനിച്ചു" എന്നാണ് അവർ ഒന്നിച്ചു പ്രസ്താവിച്ചത്.
വെല്ലുവിളികൾ അവസരങ്ങളാകുമ്പോൾ
ഫ്ലൈ ദുബായ് സംഭവം വെല്ലുവിളി എന്നതു പോലെ തന്നെ ഒരു അവസരവുമാണ്. 1990കളിൽ സൗദി അറേബ്യയിൽ നിന്നുയർന്നു വന്ന അമെരിക്കൻ തീവ്രവാദത്തിന് പിന്നീട് എന്തു പറ്റി എന്നു നാം കണ്ടതാണ്. ഒസാമ ബിൻലാദൻ സൗദി പൗരനായിരുന്നു എന്നത് ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. എന്നാൽ വേൾഡ് ട്രേഡ്സെന്‍റർ ആക്രമണത്തിനു ശേഷം യുഎസും സൗദി അറേബ്യയും ഒന്നിച്ചു പ്രവർത്തിക്കുന്നതും അറേബ്യൻ ഉപദ്വീപിൽ അൽ-ഖ്വയ്ദ പരാജയപ്പെടുന്നതുമാണ് നാം കണ്ടത്.
ഇതെല്ലാം വ്യക്തമാക്കുന്നത് സുരക്ഷാ വെല്ലുവിളികൾ ഭീഷണികളെ ഗൗരവതരമായി കാണാനം കൂടുതൽ അടുത്തു പ്രവർത്തിക്കാനും രാജ്യങ്ങളെ എങ്ങനെ പരുവപ്പെടുത്തുന്നു എന്നതാണ്. അബ്രഹാം അക്കോർഡ്സിന്‍റെ കീഴിൽ യുഎസ് സെൻട്രൽ കമാൻഡിന്‍റെ കുടക്കീഴിൽ ഇസ്രയേലും യുഎഇയും മറ്റു രാജ്യങ്ങളും ഇറാൻ പോലുള്ള പ്രാദേശിക ഭീഷണികൾക്കെതിരേയുള്ള പ്രവർത്തനം ഈയൊരു വെല്ലുവിളി കൊണ്ടു തന്നെ പൂർവാധികം ശക്തമാകുകയേ ഉള്ളു .