ഇറാനെതിരായ യുഎൻ പ്രമേയം; എതിർത്ത് വോട്ട് രേഖപ്പെടുത്തി ഇന്ത്യ

ഇന്ത്യയും ചൈനയും ഉൾപ്പെടെ 7 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു

India votes against UN resolution against Iran

ഇറാനെതിരായ യുഎൻ പ്രമേയം എതിർത്ത് വോട്ട് രേഖപ്പെടുത്തി ഇന്ത്യ

Updated on

ന്യൂയോർക്ക്: ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ നേരിട്ട രീതിയെ അപലപിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ അവതരിപ്പിച്ച പ്രമേയത്തെ എതിർത്ത് ഇന്ത്യ. 47 അംഗ കൗൺസിലിൽ 25 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്ത് പ്രമേയം പാസാക്കി.

ഇന്ത്യയും ചൈനയും ഉൾപ്പെടെ 7 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. 15 അംഗങ്ങൾ വിട്ടുനിന്നു.

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ ഭരണകൂടം അതിക്രൂരമായി അടിച്ചമർത്തുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രമേയം.രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളിൽ 3100 ലേറെ പേർ കൊല്ലപ്പെട്ടതായാണ് ഇറാനിയൻ അധികൃതർ കഴിഞ്ഞദിവസം വ്യക്തമാക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com