യുഎസുമായുള്ള ധാരണയോടു പൂർണ യോജിപ്പില്ലായിരുന്നു: മൊജ്തബ ഖമനേയി

അനുമതി നൽകിയത് പ്രസിഡന്‍റിന്‍റെയും സുപ്രീം നാഷണൽ കൗൺസിലിന്‍റെയും ഉറപ്പിലെന്നും ഇറാന്‍റെ പരമോന്നത നേതാവ്
Mojtaba Khamenei

മൊജ്തബ ഖമനേയി

file photo

Updated on

അമെരിക്കയുമായുള്ള പുതിയ ധാരണയോട് തനിക്ക് പൂർണ സമ്മതമില്ലായിരുന്നു എന്ന് ഇറാന്‍റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി. ചർച്ചകൾ എന്നാൽ ശത്രുവിന്‍റെ ആവശ്യങ്ങൾ അംഗീകരിക്കുക എന്നല്ല അർഥമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ കാര്യങ്ങളിൽ വഴങ്ങാൻ അമെരിക്ക സമ്മർദ്ദം ചെലുത്തിയതായി ഇറാന്‍റെ മറ്റു നേതാക്കൾ തന്നെ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ കൂടുതൽ വിട്ടു വീഴ്ചകൾക്ക് തയാറാകില്ലെന്ന് അവർ ഉറപ്പു നൽകിയതായും ഖമനേയി കൂട്ടിച്ചേർത്തു.

ജനങ്ങളുടെയും രാജ്യത്തെ പ്രതിരോധ സേനകളുടെയും അവകാശങ്ങൾ പൂർണമായി സംരക്ഷിക്കുമെന്നും അതിന്‍റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്നും ഇറാന്‍റെ പ്രസിഡന്‍റും സുപ്രീം നാഷണൽ കൗൺസിലും ഉറപ്പു നൽകിയ പശ്ചാത്തലത്തിലാണ് താൻ ഈ ധാരണയ്ക്ക് അനുമതി നൽകിയതെന്നും മൊജ്തബ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com