വിവാഹ പാർട്ടിക്കിടെ ഡാൻസ് ഫ്ളോർ തകർന്നു; വധൂവരന്മാർ ഉൾപ്പെടെ 39 പേർക്ക് പരുക്ക്

വിവാഹത്തിനു ക്ഷണിക്കപ്പെട്ട അതിഥികൾ നൃത്തം ചെയ്തുകൊണ്ടിരിക്കെ തറ തകരുകയും താഴക്ക് വീഴുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഫ്ളോറൻസ്: ഇറ്റലിയിലെ പിസ്തോയിയയിൽ വിവാഹ സത്കാരത്തിനിടെ ഡാൻസ് ഫ്ളോർ തകർ‌ന്ന് നിരവധിപ്പേർക്ക് പരുക്കേറ്റു. പൗലോ മഗ്നൈനി, ഇയാളുടെ വധു വലേരിയ യബ്‌ര എന്നിവരുടെ വിവാഹത്തോടനുബന്ധിച്ച് കൺവൻഷൻ സെന്‍ററിൽ നടത്തിയ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. വധൂവരന്മാർ ഉൾപ്പെടെ 39 പേർ 25 അടി താഴ്ചയിലേക്കാണ് വീണത്.

അപകടത്തിൽ പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. വിവാഹത്തിനു ക്ഷണിക്കപ്പെട്ട അതിഥികൾ നൃത്തം ചെയ്തുകൊണ്ടിരിക്കെ തറ തകരുകയും താഴക്ക് വീഴുകയായിരുന്നു. 150 ഓളം പേരെയാണ് വിവാഹ സത്കാരത്തിനു ക്ഷണിച്ചതെന്നും മഗ്നൈനി പറഞ്ഞു. അതേസമ‍യം അപകടം സംഭവിച്ചത് എങ്ങനെയാണെന്ന് അറിയില്ലെന്ന് കൺവൻഷൻ സെന്‍റർ ഉടമകൾ പ്രതികരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com