ബര്‍ഗറില്‍ എലി: മക്‌ഡോണള്‍ഡ്‌സിന് അഞ്ച് കോടി പിഴ

പരാതി ലഭിച്ച മുറയ്ക്കു തന്നെ പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ റസ്റ്ററന്‍റ് അടച്ചുപൂട്ടാൻ നിര്‍ദേശം നല്‍കിയിരുന്നു. അതിനു ശേഷം നടത്തിയ വിശദമായ പരിശോധനയ്ക്കു ശേഷമാണ് കൂടുതൽ നടപടി സ്വീകരിച്ചത്.
ബര്‍ഗറില്‍ എലി: മക്‌ഡോണള്‍ഡ്‌സിന് അഞ്ച് കോടി പിഴ
Updated on

ലണ്ടന്‍: ബർഗറിൽ ചത്ത എലിയുടെ അവശിഷ്ടം കണ്ടെന്നഉപഭോക്താവിന്‍റെ പരാതിയെത്തുടർന്ന് ഫാസ്റ്റ് ഫുഡ് ഭീമനായ മക്‌ഡോണാള്‍ഡ്‌സിന് അഞ്ച് കോടി രൂപയ്ക്കു തുല്യമായ പിഴ. ചീസ് ബര്‍ഗറില്‍ എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടുവെന്നായിരുന്നു യുവാവിന്‍റെ പരാതി. ലണ്ടനിലെ ലെയ്‌റോണ്‍സ്റ്റോണിലെ ഡ്രൈവ് ഇന്‍ റസ്റ്ററിന്‍റില്‍ നിന്നാണ് ഇദ്ദേഹം ബർഗർ വാങ്ങിയത്.

പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ റസ്റ്ററന്‍റില്‍ എലിശല്യമുണ്ടായിരുന്നെന്നു സ്ഥിരീകരിച്ചു. പലരും ഭക്ഷണം പാതിവഴിയില്‍ ഉപേക്ഷിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

2021ല്‍ റസ്റ്ററന്‍റില്‍ നടത്തിയ പരിശോധനയിൽ ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഭക്ഷണം തയാറാക്കുന്ന സ്ഥലത്തിനിന്നു തന്നെയായിരുന്നു ഇത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ്, ശുചിത്വ നിയമങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ പിഴ വിധിച്ചിരിക്കുന്നത്.

പരാതി ലഭിച്ച മുറയ്ക്കു തന്നെ പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ റസ്റ്ററന്‍റ് അടച്ചുപൂട്ടാൻ നിര്‍ദേശം നല്‍കിയിരുന്നു. അതിനു ശേഷം നടത്തിയ വിശദമായ പരിശോധനയ്ക്കു ശേഷമാണ് കൂടുതൽ നടപടി സ്വീകരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com