ചാവേർ ബോംബ് പൊട്ടിത്തെറിച്ചു; പാക്കിസ്ഥാനിൽ എട്ട് പേർ കൊല്ലപ്പെട്ടു

ആക്രമണത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിട്ടുണ്ട്
Death bomb exploded; Eight people were killed in Pakistan
ചാവേർ ബോംബ് പൊട്ടിതെറിച്ചു; പാക്കിസ്ഥാനിൽ എട്ട് പേർ കൊല്ലപ്പെട്ടു
Updated on

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ‍്യയിൽ ചാവേർ ബോംബ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് എട്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ മിർ അലി പട്ടണത്തിന് സമീപം ഒരു മോട്ടോർബൈക്ക് റിക്ഷയുടെ പിന്നിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്.

ആക്രമണത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിട്ടുണ്ട്. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അസ്വാദ് ഉൽ ഹർബ് തീവ്രവാദ സംഘടന ചാവേറാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com