

നിദാല്‍ ഹസന്‍
വാഷിങ്ങ്ടണ്‍: ലോകത്ത് തന്നെ ആദ്യമായി പരസ്യ വധശിക്ഷയും ലൈവ് സ്ട്രീമിങ്ങും നടപ്പാക്കാനൊരുങ്ങി അമെരിക്ക. 2009ല്‍ ടെക്‌സസിലെ ഫോര്‍ട്ട് ഹുഡ് സൈനിക താവളത്തില്‍ വെടിവെപ്പ് നടത്തി 13 പേരുടെ ജീവനെടുത്ത നിദാല്‍ ഹസന്‍റെ (56) വധശിക്ഷയാണ് അമെരിക്ക ലൈവായി ടെലികാസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നത്.
ആര്‍മിയുടെ ഫയറിങ്ങ് സ്‌ക്വാഡ് പ്രതിയ്ക്ക് നേരെ ഒരുമിച്ച് വെടിയുതിര്‍ത്ത് വധശിക്ഷ നടപ്പിലാക്കും. എല്ലാവര്‍ക്കും കാണാനായി പെന്‍റഗണ്‍ ആണ് ലൈവ് സ്ട്രീമിങ്ങ് ഒരുക്കുന്നത്. അമെരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് പരസ്യ വധശിക്ഷയെകുറിച്ചും ലൈവ് ടെലികാസ്റ്റിനെ കുറിച്ചും വെളിപ്പെടുത്തൽ നടത്തിയത്.
ഡിസംബര്‍ 3ന് കൃത്യം ഒരുമണിക്കാണ് വധശിക്ഷ നടപ്പാക്കുന്നത്. സൈനികയൂണിഫോമില്‍ ഭീകരാക്രമണം നടത്തിയ പ്രതിയുടെ വധശിക്ഷ അപ്പീല്‍ നല്‍കിയാലും നടപ്പിലാക്കും എന്നും ഹെഗ്‌സത്ത് പറയുന്നു.
1945 നു ശേഷം ഇതാദ്യമായാണ് യുഎസ് വധശിക്ഷ നടപ്പാക്കാനായി ഫയറിങ്ങ് സ്‌ക്വാഡിനെ നിയോഗിക്കുന്നത്. ഇറാനിലും താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലും പരസ്യ വധശിക്ഷ നിലവിലുണ്ടെങ്കിലും ലോകത്ത് ആദ്യമായാണ് ഒരു രാജ്യം അത് ലൈവായി കാണിക്കാന്‍ പോകുന്നത്.