സുഡാനിൽ സൈനിക വിമാനം തകർന്നു; 49 മരണം

പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നത്.
Death toll in Sudan military plane crash

സുഡാനിൽ സൈനിക വിമാനം തകർന്നു; 49 മരണം

Updated on

കെയ്റോ: സുഡാനിൽ സൈനിക വിമാനം തകർന്ന് 49 പേർ മരിച്ചു. അപകടത്തിൽ 10 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നത്. സൈനികർ അടക്കമുള്ളവർ അപകടത്തിൽ മരണപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു.

അപകടത്തിന്‍റെ കാരണമെന്തെന്ന് വ്യക്തമല്ല. ഓംദുർമാൻ നഗരത്തിലെ കരാരിയിൽ ഒരു വീടിനു മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. അപകടസമയത്ത് പ്രദേശത്തുണ്ടായിരുന്ന നിരവധി പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com