

ഇലോൺ മസ്ക്, ഷിവോൺ സിലിസ്
ന്യൂയോർക്ക്: ഇലോൺ മസ്കും പ്രണയിനി ഷിവോൺ സിലിസും വേർ പിരിഞ്ഞു. ഇരുവർക്കും നാലു മക്കളുണ്ട്. 2020 മുതലാണ് ഇരുവരും പ്രണയത്തിലായത്. വേർപിരിയുന്ന പ്രയാസമാണ് പക്ഷേ ചിലപ്പോഴൊക്കെ അങ്ങനെയാണ് എന്ന കുറിപ്പോടെ സിലിസ് ആണ് ഇരുവരും പിരിയുന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
മസ്കിനെ ഞാൻ ജീവനേക്കാളേറെ സ്നേഹിച്ചിരുന്നു. പിരിയുന്നത് ഏറെ സങ്കടകരമാണ്. ഞങ്ങൾ ഇരുവരും ചേർന്ന് സുന്ദരമായ പ്രണയം സൃഷ്ടിച്ചിട്ടുണ്ട്. ഇ-യെ ഞാൻ അഗാധമായി സ്നേഹിക്കുന്നു. അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കും എന്നും സിലിസ് കുറിച്ചിട്ടുണ്ട്.
എന്നാൽ ഇതേക്കുറിച്ച് മസ്ക് ഇതു വരെ പ്രതികരിച്ചിട്ടില്ല. സ്ട്രൈഡർ, അസൂർ, അർക്കാഡിയ, സെൽഡൻ എന്നിവരാണ് മസ്കിന് സിലിസിൽ ജനിച്ച കുട്ടികൾ. അതു കൂടാതെ മറ്റു പങ്കാളികളിലായി 14 കുട്ടികളുണ്ട്. അടുത്തിടെ സിലിസിനെ മസ്ക് എക്സിൽ അൺഫോളോ ചെയ്തിരുന്നു.