വെനസ്വേലയുടെ ഇടക്കാല പ്രസിഡന്‍റായി ഡെൽസി റോഡ്രിഗസ് ചുമതലയേറ്റു

സൈനിക നടപടിയിലൂടെ അമെരിക്ക തടവിലാക്കിയ വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ അമെരിക്കയിലെ കോടതിയിൽ ഹാജരാക്കി
Delcy Rodriguez sworn in as interim president of Venezuela

ഡെൽസി റോഡ്രിഗസ്

Updated on

കാരക്കാസ്: വെനസ്വേലയുടെ ഇടക്കാല പ്രസിഡന്‍റായി ഡെൽസി റോഡ്രിഗസ് ചുമതലയേറ്റു. ഡെൽസിക്ക് പിന്തുണ അറിയിച്ച് മഡുറോയുടെ മകൻ രംഗത്തെത്തി. സാമ്രാജ്യത്വ, വലതുപക്ഷ ആക്രമങ്ങളെ പ്രതിരോധിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നേതാവായ ഡെല്‍സി റോഡ്രിഗസ് 'ടൈഗര്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്.

അതേ സമയം, സൈനിക നടപടിയിലൂടെ അമെരിക്ക തടവിലാക്കിയ വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ അമെരിക്കയിലെ കോടതിയിൽ ഹാജരാക്കി. നിക്കോളാസ് മഡുറോയേയും ഭാര്യ സീലിയ ഫ്ലോറെസിനേയും ന്യൂയോർക്കിലെ കോടതിയിലാണ് ഹാജരാക്കിയത്.

താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്‍റ് ആണെന്നാണ് മഡുറോ കോടതിയോട് വിശദമാക്കിയത്. ലഹരിമരുന്ന് സംബന്ധിയായ കുറ്റങ്ങളാണ് മഡുറോയ്ക്കെതിരേ ചുമത്തിയിട്ടുള്ളത്. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് തിങ്കളാഴ്ച മഡൂറോ കോടതിയെ അറിയിച്ചു. മാൻഹാട്ടനിലെ ഫെഡറൽ കോടതിയിലാണ് ഇരുവരേയും ഹാജരാക്കിയത്. മാ‍‍ർച്ച് 17നാണ് ഇരുവരേയും വീണ്ടും കോടതിയിൽ ഹാജരാക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com