വിരമിക്കൽ പ്രായം 70! ഇതു ഡെന്മാർക്ക്‌

ഡെന്മാർക്കിലെ വിരമിക്കൽ പ്രായം 2040ൽ 70 ആക്കി ഉയർത്താനുള്ള ബിൽ പാർലമെന്‍റ് പാസാക്കി
Denmark's parliament passes bill to raise retirement age to 70 by 2040

ഡെന്മാർക്കിലെ വിരമിക്കൽ പ്രായം 2040ൽ 70 ആക്കി ഉയർത്താനുള്ള ബിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച പാർലമെന്‍റ് പാസാക്കി

Updated on

കോപ്പൻഹേഗൻ: ഡെന്മാർക്കിലെ വിരമിക്കൽ പ്രായം 2040ൽ 70 ആക്കി ഉയർത്താനുള്ള ബിൽ പാർലമെന്‍റ് പാസാക്കി. ഈ ബിൽ പാസായതോടെ യൂറോപ്യൻ രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന വിരമിക്കൽ പ്രായമുള്ള രാജ്യമായി ഡെൻമാർക്ക് മാറുകയാണ്.

ശരാശരി ആയുർ ദൈർഘ്യത്തിന്‍റെ അടിസ്ഥാനത്തിൽ അഞ്ച് വർഷം കൂടുമ്പോൾ വിരമിക്കൽ പ്രായം പുതുക്കുന്ന രീതിയാണ് ഡെന്മാർക്കിൽ ഉള്ളത്. നിലവിൽ 67 വയസാണ് വിരമിക്കൽ പ്രായം. 2030ൽ 68 വയസും 2035ൽ 69 വയസുമായി ഇതുയരും.

വിരമിക്കൽ പ്രായം ഉയർത്തുന്നതിൽ തൊഴിലാളി യൂണിയനുകൾക്കും ജനങ്ങളിലെ ഒരു വിഭാഗത്തിനും എതിർപ്പുണ്ട്. അന്തസാർന്ന വാർധക്യ ജീവിതം ജനങ്ങൾക്ക് നിഷേധിക്കുകയാണ് എന്നാണ് യൂണിയനുകളുടെ ആക്ഷേപം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com