ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും അറസ്റ്റ് വാറന്‍റ്

ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കാൻ ഇന്ത്യയോട് ബംഗ്ലാദേശ് നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്
dhaka court issues arrest warrant for sheikh hasina
ഷെയ്ഖ് ഹസീന
Updated on

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും അറസ്റ്റ് വാറന്‍റ്. ധാക്ക കോടതിയുടേതാണ് നടപടി. ബംഗ്ലാദേശ് കലാപത്തിൽ ഹസീനയെ പ്രതി ചേർത്തിരുന്നു. പിന്നാലെ ഹസീന ഇന്ത്യയിൽ അഭയം പ്രാപിച്ചിരുന്നു. ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കാൻ ഇന്ത്യയോട് ബംഗ്ലാദേശ് നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്.

സൈന്യത്തിലെ ഉന്നതരടക്കം 11 പേർക്കെതിരേയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്. വിദ്യാർഥി പ്രക്ഷോഭത്തിനു പിന്നാലെയുണ്ടായ കൂട്ടക്കൊലയിൽ ഷെയ്ഖ് ഹസീനയ്ക്കും പങ്കുണ്ടെന്നാണ് ഇടക്കാല സർക്കാരിന്‍റെ നിലപാട്. പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഹസീനയെ ഉടന്‍ മടക്കിക്കൊണ്ടുവരുമെന്നും ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് പറഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com