ധർമശാല കാത്തിരിക്കുന്നു, പുതിയ ദലൈ ലാമ ആരെന്നറിയാൻ

പുതിയ ദലൈ ലാമയെ തെരഞ്ഞെടുക്കാനുള്ള സമ്മേളനത്തിനൊരുങ്ങി ധർമശാല
Dharamsala prepares for conference to elect new Dalai Lama

പുതിയ ദലൈലാമയെ തെരഞ്ഞെടുക്കാനുള്ള സമ്മേളനത്തിനൊരുങ്ങി ധരംശാല

Updated on

ധർമശാല: ടിബറ്റൻ ബുദ്ധമത നേതാവ് ദലൈ ലാമയുടെ പിൻഗാമിയെ കണ്ടെത്താനുള്ള സമ്മേളനത്തിനു തുടക്കമായി. ഹിമാചൽ പ്രദേശിലെ ധർമശാലയിലുള്ള മക്ലിയോഡ്ഗഞ്ചിൽ മൂന്നു ദിവസമായാണ് സമ്മേളനം നടത്തുന്നത്. ദലൈ ലാമയുടെ വീഡിയോ സന്ദേശത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

ജൂലൈ ആറിന് ദലൈ ലാമയുടെ 90ാം പിറന്നാളാണ്. അന്ന് പിൻഗാമിയെ പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പുതിയ ലാമയുടെ പ്രഖ്യാപനത്തിനായി ലോകം കാത്തിരിക്കുകയാണ്.

1935ൽ ടിബറ്റിലെ ലാമോ ധൊൻദപ് ഗ്രാമത്തിൽ ജനിച്ച ദലൈലാമയുടെ പൂർവാശ്രമത്തിലെ പേര് ടെൻസിൻ ഗ്യാറ്റ്സോ എന്നാണ്. ടിബറ്റൻ ബുദ്ധിസത്തിന്‍റെ പരമോന്നത നേതാവും ടിബറ്റിന്‍റെ അധികാരിയുമാണ്. 1989ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനവും നേടി.

1959ൽ ടിബറ്റിൽ നിന്ന് ഇന്ത്യയിൽ അഭയം തേടിയെത്തി ധർമശാല കേന്ദ്രമായി പ്രവർത്തിക്കുന്ന ദലൈ ലാമയുടെ പിൻഗാമി ആരെന്നറിയാൻ ചൈനയും കാത്തിരിക്കുകയാണ്. പുതിയ ലാമയെ തങ്ങൾ പ്രഖ്യാപിക്കും എന്നാണ് ടിബറ്റ് കീഴടക്കിയ ചൈനയുടെ നിലപാട്. അത് അംഗീകരിക്കില്ലെന്ന് ദലൈലാമയും വ്യക്തമാക്കിയിട്ടുണ്ട്.

തനിക്കു പിൻഗാമികൾ ഉണ്ടാകില്ലെന്നു മുമ്പ് പ്രഖ്യാപിച്ചിരുന്ന ദലൈ ലാമ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഇതിനിടെ ചൈന ബദലായി മറ്റൊരു ലാമയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com