അങ്ങനെയിപ്പോൾ യുഎൻ സമ്മേളനത്തിൽ പങ്കെടുക്കണ്ട, പലസ്തീൻ പ്രസിഡന്‍റിന്‍റെയടക്കം 80 വിസ റദ്ദാക്കി യുഎസ്

ഗാസയിലെ സമാധാന നീക്കങ്ങൾക്ക് മഹ്മൂദ് അബ്ബാസ് തുരങ്കം വയ്ക്കുന്നെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ കുറ്റപ്പെടുത്തൽ.
America revokes Palestinian President Mahmoud Abbas's visa.

പലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍റെ വിസ റദ്ദാക്കി അമെരിക്ക.

file photo

Updated on

വാഷിങ്ടൺ: പലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍റെ വിസ റദ്ദാക്കി അമെരിക്ക. അടുത്ത മാസം അമെരിക്കയിൽ നടക്കുന്ന യുഎൻ വാർഷിക സമ്മേളനത്തിൽ മഹ്മൂദ് അബ്ബാസിന് ഇതോടെ പങ്കെടുക്കാനാകില്ല. അബ്ബാസിനു പുറമേ മറ്റ് 80 പലസ്തീൻ ഉദ്യോഗസ്ഥർക്ക് അനുവദിച്ച വിസയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് റദ്ദാക്കി.

സെപ്റ്റംബർ 23 ന് ന്യൂയോർക്കിലാണ് യുഎൻ ജനറൽ അസംബ്ലി നടക്കുന്നത്. യുഎൻ സമ്മേളനത്തിൽ അബ്ബാസിന്‍റെ പ്രസംഗവും ഉണ്ടാകുമെന്നിരിക്കെയാണ് യുഎസിന്‍റെ അപ്രതീക്ഷിത നീക്കം. ഫ്രാൻസ്, ക്യാനഡ, ഓസ്ട്രേലിയ, മാൾട്ട അടക്കമുള്ള രാജ്യങ്ങൾ പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിൽ യുഎസിന് അമർഷമുണ്ട്. ഗാസയിലെ സമാധാന നീക്കങ്ങൾക്ക് മഹ്മൂദ് അബ്ബാസ് തുരങ്കം വയ്ക്കുന്നെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ കുറ്റപ്പെടുത്തൽ.

പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനുമായി(പിഎൽഒ) ബന്ധപ്പെട്ടവർ ഉൾപ്പടെയുള്ള പലസ്തീൻ ഉദ്യോഗസ്ഥരുടെ പുതിയ വിസ അപേക്ഷകൾ നിരസിക്കാൻ റൂബിയോയാണ് ഉത്തരവിട്ടത്. ദേശ സുരക്ഷയടക്കം ഉള്ള വിഷയം മുൻ നിർത്തിയാണ് നിരസിക്കൽ എന്ന് ആണ് റിപ്പോർട്ടുകൾ പറ‍യുന്നത്. യുഎസ് നടപടിയെ പലസ്തീൻ നേതൃത്വം അപലപിച്ചു. വിഷയത്തിൽ യുഎൻ വിശദീകരണം തേടി. യുഎസിന്‍റെ ഈ തീരുമാനത്തെ ഇസ്രയേൽ സ്വാഗതം ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com