12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ വിലക്കി ട്രംപ്; തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ

അമെരിക്കയുടെ ദേശിയ സുരക്ഷ‌യെ മുൻ നിർത്തിയാണ് നിരോധനമെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന വിശദീകരണം
donald trump issued entry ban for people from 12 countries

12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ വിലക്കി ട്രംപ്; തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ

file image
Updated on

വാഷിങ്ടൺ: 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ വിലക്കി യുഎസ് പ്രസിഡന്‍റ് ഡോണൾ‌ഡ് ട്രംപ്. അഫിഗാനിസ്ഥാൻ, മ്യാൻമാർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ദിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സോമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർ യുഎസിൽ പ്രവേശിക്കരുതെന്നാണ് നിർദേശം. വിലക്ക് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

അമെരിക്കയുടെ ദേശിയ സുരക്ഷ‌യെ മുൻ നിർത്തിയാണ് നിരോധനമെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന വിശദീകരണം. ഈ 12 രാജ്യങ്ങൾക്ക് പുറമേ ക്യൂബ ഉൾപ്പെടെയുള്ള 7 രാജ്യങ്ങൾക്ക് ഭാഗിഗ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌ മെനിസ്താന്‍, വെനസ്വേല എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഭാഗിക വിലക്കേര്‍പ്പെടുത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com