

ഡോണൾഡ് ട്രംപ്, നരേന്ദ്ര മോദി
വാഷിങ്ടൺ: ഇന്ത‍്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിച്ചത് തന്‍റെ ഭീഷണി മൂലമാണെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അറിയിച്ചെന്നും എന്നാൽ രണ്ടു ദിവസത്തിനു ശേഷം ഇക്കാര‍്യം സമ്മതിച്ചെന്നും ട്രംപ് പറഞ്ഞു.
ജപ്പാനിൽ സംസാരിക്കുകയായിരുന്നു ട്രംപ്. ഇതിനിടെയാണ് ഇന്ത‍്യ പാക് യുദ്ധം അവസാനിച്ചത് തന്‍റെ ഭീഷണി മൂലമാണെന്ന് അവകാശവാദം ഉന്നയിച്ച് ട്രംപ് രംഗത്തെത്തിയത്. ജോ ബൈഡനായിരുന്നുവെങ്കിൽ ഇത് ചെയ്യാൻ സാധിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ ട്രംപിന്‍റെ പ്രസ്താവനയോട് ഇന്ത‍്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.