

ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാനിലെ 47 വർഷത്തെ കൊള്ളയും അഴിമതിയും മരണവും രാത്രിയോടെ അവസാനിപ്പിക്കുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹൊർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് നൽകിയ 48 മണിക്കൂർ അന്ത‍്യശാസനം ചെവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
'മുഴുവൻ നാഗരികതയും ചത്തൊടുങ്ങും. ഒരിക്കലും തിരിച്ചുവരാൻ സാധിക്കില്ല. അത് സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ലെ, പക്ഷേ അത് സംഭവിക്കും. ഭരണമാറ്റം ഉണ്ടായതിനാൽ അവിടെ വ‍്യത‍്യസ്തവും തീവ്രചിന്ത കുറവുള്ളവരും ഉണ്ട്.
ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് രാത്രി നമുക്ക് കാണാം'. ട്രംപ് ട്രൂത്ത് സോഷ‍്യലിൽ കുറിച്ചു. താത്കാലിക വെടിനിർത്തൽ നിർദേശം ഇറാൻ തള്ളിയതോടെ ഇറാനിലെ വിവിധയിടങ്ങളിൽ ആക്രമണം നടന്നതായാണ് അന്താരാഷ്ട്ര മാധ‍്യമങ്ങളുടെ റിപ്പോർട്ട്.