ഗുജറാത്ത് തീരത്തിനടുത്ത് ചരക്കുകപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം

കപ്പലിലെ 20 ജീവനക്കാർ ഇന്ത്യക്കാരാണ്.
Drone attack on cargo ship near Gujarat coast
Drone attack on cargo ship near Gujarat coast
Updated on

പോര്‍ബന്തര്‍: ഗുജറാത്ത് തീരത്തിനടുത്ത് ചരക്കുകപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. സൗദി അറേബ്യയിൽ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിലുമായി വന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ കപ്പലിൽ സ്ഫോടനവും തീപിടിത്തവും ഉണ്ടായതായും എന്നാൽ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ആളപായമുണ്ടായെന്നോ വിവരമില്ലെന്നാണ് റിപ്പോർട്ട്.

ഗുജറാത്തിലെ പോര്‍ബന്തറിന് 217 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. കപ്പലിലെ 20 ജീവനക്കാർ ഇന്ത്യക്കാരാണ്. ഇസ്രയേൽ പങ്കാളിത്തമുള്ള നൈജീരിയൻ കൊടിയുള്ള കപ്പലാണിത്. ഇതുവരെ ആക്രമണത്തിന്‍റെ ഉത്തരവാദിതം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മറ്റ് കപ്പലുകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com