സൗദിയിലെ അൽഖർജിൽ തകർത്ത ഡ്രോണുകൾ വീടുകൾക്ക് മുകളിൽ പതിച്ചു; ആളപായമില്ല

വീടുകൾക്ക് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചു
Drones crashed on houses in Al-Kharj, Saudi Arabia

സൗദിയിലെ അൽഖർജിൽ തകർത്ത ഡ്രോണുകൾ വീടുകൾക്ക് മുകളിൽ പതിച്ചു

Updated on

റിയാദ്: റിയാദിലെ അൽഖർജ് ലക്ഷ്യമാക്കിയെത്തിയ ഡ്രോണുകൾ പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ ജനവാസമേഖലയിലെ ആറ് വീടുകൾക്ക് മുകളിൽ പതിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവത്തിൽ വീടുകൾക്ക് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷ മുൻകരുതലുകൾ‌ ഉദ്യോഗസ്ഥർ സ്ഥലത്തത്തി നടപ്പിലാക്കി വരുകയാണ്. ചൊവ്വാഴ്ച പുലർച്ചെ സൗദിയിലേക്ക് ഇറാന്‍റെ ഏഴ് ബാലിസ്റ്റിക് മിസൈലുകൾ എത്തിയതായും സിവിൽ ഡിഫൻസ് വ്യക്തമാക്കി.

ഇതിൽ 6 എണ്ണം റിയാദും ഒന്ന് കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയതായിരുന്നു. സൗദിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ എയർ ഡിഫൻസ്ഫോഴ്സ് അതീവ ജാഗ്രതയിലാണെന്ന് മന്ത്രാലയം അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com