

ഇറാൻ പാർലമെന്‍റ് സ്പീക്കർ എംബി ഗാലിബാഫ്
ടെഹ്റാൻ: പശ്ചിമേഷ്യൻ മേഖലയിലാകെ സുരക്ഷാസ്ഥിതി സങ്കീർണമാണെന്നും ജാഗ്രത പാലിക്കണമെന്നും അമെരിക്ക സ്വന്തം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. സൗദി-ഹൂതി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൗദി, യെമൻ മേഖലകളിലും വ്യോമപാതയിലുമുള്ള മുൻകരുതലുകൾക്ക് പുറമെയാണിത്. ഇറാൻ ബന്ധമുള്ള സംഘടനകൾ അമേരിക്കൻ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടേക്കാമെന്നും വിമാന സർവീസുകൾ മുടങ്ങാൻ സാധ്യതയുണ്ടെന്നും യുഎസ് വ്യക്തമാക്കുന്നു. ഇതിനിടെ, തങ്ങൾക്കെതിരെ നീക്കമുണ്ടായാൽ എതിരാളികളുടെ രാജ്യം മരുഭൂമിയാക്കുമെന്ന് ഇറാനും പ്രത്യാക്രമണ ഭീഷണി മുഴക്കി.
മേഖലയിലെ രാജ്യങ്ങൾക്കും എഐ കമ്പനികൾക്കും എതിരേയുള്ള മുന്നറിയിപ്പുമായി ഇറാൻ പാർലമെന്‍റ് സ്പീക്കർ എംബി ഗാലിബാഫും രംഗത്തെത്തി. യുഎസ്-ഇസ്രയേൽ ബന്ധമുള്ള എഐ കമ്പനികൾക്ക് ഭൂമിയോ വൈദ്യുതിയോ സാമ്പത്തിക സഹായമോ നൽകരുതെന്നും നൽകിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഗാലിബാഫ് പറഞ്ഞു. എഐ കമ്പനികൾക്ക് യുദ്ധത്തിൽ പങ്കുണ്ടെന്ന ആരോപണം ആവർത്തിച്ച അദ്ദേഹം ഇറാന്‍റെ നേതൃത്വത്തിൽ ‘പേർഷ്യൻ ഗൾഫ് ഡേറ്റ അതോറിറ്റി’ രൂപീകരിക്കുമെന്നും വ്യക്തമാക്കി.
ഹോർമൂസിൽ കൂടുതൽ കപ്പലുകൾ തകർത്തു
ഹോർമൂസിൽ കൂടുതൽ കപ്പലുകൾ തകർത്തു
ഇതിനിടെ ഹോർമൂസ് കടലിടുക്കിൽ കൂടുതൽ കപ്പലുകൾ തകർത്തതായി ഇറാൻ സേന അവകാശപ്പെട്ടു. മേഖലയിൽ പുതിയൊരു വൻ സംഘർഷ സാധ്യതയിലേയ്ക്ക് വിരൽ ചൂണ്ടുന്ന പ്രസ്താവനകളാണിത്. വിമാന സർവീസുകൾ മുടങ്ങാൻ സാധ്യതയുള്ളതിനാൽ പ്രവാസികൾ അടക്കമുള്ള യാത്രക്കാർ ജാഗ്രത പാലിക്കേണ്ടതുണ്ട്.