റോഡിൽ അഭ്യാസം: ബൈക്ക് റൈഡറെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

അമിത വേഗത്തിൽ അപകടകരമായ സ്റ്റണ്ടുകൾ ചെയ്യുന്ന വീഡിയോകൾ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു
Dubai bike stunt arrest

റോഡിൽ അഭ്യാസം: ബൈക്ക് റൈഡറെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

Updated on

ദുബായ്: റോഡിൽ അമിത വേഗത്തിൽ അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തിയ ബൈക്ക് റൈഡറെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. അമിത വേഗത്തിൽ അപകടകരമായ സ്റ്റണ്ടുകൾ ചെയ്യുന്ന വീഡിയോകൾ സമൂഹ മാധ്യമത്തിൽ വൈറലായതിനെത്തുടർന്നാണ് മോട്ടോർ സൈക്കിൾ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയും അയാളുടെ വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

മുഖംമൂടി ധരിച്ച റൈഡർ അപകടകരമായ വേഗത്തിൽ വാഹനമോടിക്കുന്നതും സ്റ്റണ്ടുകൾ ചെയ്യുന്നതും, സ്വന്തം ജീവനും മറ്റുള്ളവരുടെയും ഭീഷണി ഉയർത്തുന്ന രീതിയിൽ അഭ്യാസം കാണിക്കുന്നതുമായ വീഡിയോ ദൃശ്യം ദുബായ് പൊലീസ് പുറത്തുവിട്ടു.

പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടണമെങ്കിൽ 50,000 ദിർഹം വരെ പിഴ നൽകേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. ഈ മാസം ആദ്യം, ഷാർജയിൽ റോഡിൽ അഭ്യാസ പ്രകടനം നടത്തിയതിന് മറ്റൊരു ബൈക്ക് റൈഡറെ അറസ്റ്റ് ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com