ലെബനോനിലും ഗാസയ്ക്കു തുല്യമായ നാശം വരും: ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച്

ദഹിയെ ഖാൻ എന്ന പ്രദേശം അതിവേഗം ഖാൻ യൂനിസിനോടു സാമ്യമുള്ളതായിത്തീരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Israeli Finance Minister Bezalel Smotrich

ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച്

filephoto

Updated on

ബെയ്റൂട്ടിലെ ഹിസ്ബുള്ള ശക്തികേന്ദ്രത്തിലെ ജനങ്ങളോട് ഒന്നാമതായി നിങ്ങളുടെ -ജീവൻ രക്ഷിക്കൂ എന്ന് അഭ്യർഥിച്ച് ഐഡിഎഫ് . ഇതേത്തുടർന്ന് ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ബെയ്റൂട്ടിലെ ഒരു പ്രാന്ത പ്രദേശം ഗാസയ്ക്കു സമാനം നാശം നേരിടേണ്ടി വരുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്രേയലിലെ തീവ്ര വലതുപക്ഷ ധനമന്ത്രിയായ ബെസലേൽ സ്മോട്രിച്ച്. ദഹിയെ ഖാൻ എന്ന പ്രദേശം അതിവേഗം ഖാൻ യൂനിസിനോടു സാമ്യമുള്ളതായിത്തീരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസുമായുള്ള രണ്ടു വർഷത്തെ യുദ്ധത്തിൽ ഇസ്രയേലി ബോംബാക്രമണത്തിൽ വൻ തോതിൽ

തകർന്ന തെക്കൻ ഗാസ നഗരത്തെ പരാമർശിച്ചു കൊണ്ടായിരുന്നു സ്മോട്രിച്ചിന്‍റെ പ്രസ്താവന. ഹിസ്ബുള്ള ചെയ്ത തെറ്റിന് അവർ കനത്ത വില നൽകേണ്ടി വരുമെന്നും ഇറാനിലെ നീരാളിയുടെ തലയിൽ തങ്ങൾ ആക്രമണം നടത്തുകയാണെന്നും ഹിസ്ബുള്ളയുടെ കൈ തങ്ങൾ വിച്ഛേദിക്കുമെന്നും ഇസ്രയേലിന്‍റെ വടക്കൻ അതിർത്തി സന്ദർശിക്കവേ സ്മോട്രിച്ച് പറഞ്ഞു. യുദ്ധത്തിന്‍റെ രണ്ടാം ഘട്ടത്തിൽ ഇറാന്‍റെ ഭൂഗർഭ മിസൈൽ ബങ്കറുകളാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ചില വൃത്തങ്ങൾ റോയിട്ടേഴ്സിനോടു പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com