യുദ്ധകാര്യ മാധ്യമപ്രവർത്തനം വീഡിയോ ഗെയിമാക്കി മാറ്റരുത്: മാർപ്പാപ്പ

മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യേണ്ടത് യുദ്ധം ജനങ്ങൾക്ക് വരുത്തുന്ന കഷ്ടപ്പാടുകളെ കുറിച്ചാണ് എന്നും പാപ്പ
Pope: War journalism should not be turned into a video game

യുദ്ധകാര്യ മാധ്യമപ്രവർത്തനം വീഡിയോ ഗെയിമാക്കി മാറ്റരുത്: മാർപ്പാപ്പ

file photo

Updated on

യുദ്ധകാര്യ മാധ്യമപ്രവർത്തനം അധികാരത്തിലിരിക്കുന്നവരുടെ മുഖപത്രമാകരുതെന്ന് പോപ്പ് ലിയോ പതിനാലാമൻ. യുദ്ധവാർത്തകൾ കൂടുതൽ അടിയന്തരവും സൂക്ഷ്മവും അത്യന്താപേക്ഷിതവുമാണ് എന്നും അത് അറിഞ്ഞു വേണം റിപ്പോർട്ട് ചെയ്യേണ്ടതെന്നും മാർപ്പാപ്പ ഇറ്റലിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവേ പറഞ്ഞു.

"മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യേണ്ടത് യുദ്ധം ജനങ്ങൾക്ക് വരുത്തുന്ന കഷ്ടപ്പാടുകളെ കുറിച്ചാണ്. ഇരകളുടെ കണ്ണിലൂടെയാണ് അത് വിവരിക്കേണ്ടത്. അതിന്‍റെ മാനുഷിക മുഖമാണ് വെളിപ്പെടുത്തേണ്ടത്'-മാർപ്പാപ്പ ഓർമിപ്പിച്ചു

എന്നാൽ ഏതെങ്കിലുമൊരു വാർത്താ പരിപാടിയിൽ ഏതാനും മിനിറ്റുകൾ കൊണ്ട് ഇത് അവതരിപ്പിക്കുക സാധ്യമല്ല. ഇതാണ് മാധ്യമ പ്രവർത്തകരുടെ മുന്നിലുള്ള വെല്ലുവിളി.

സർഗാത്മകത, വിമർശനാത്മക വിവേചനാധികാരം, ചിന്താ സ്വാതന്ത്ര്യം എന്നിവയ്ക്ക് പകരമാകില്ല ഒരു സാങ്കേതിക കണ്ടുപിടുത്തവും . മാർപ്പാപ്പ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com