ചൈനയിൽ അതിശക്ത ഭൂചലനം; ഉത്തരേന്ത്യയിലും പ്രകമ്പനം

ഇന്ത്യൻ സമയം രാത്രി 11.39 ഓടെയായിരുന്നു സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെയ്ജിങ്: ചൈനയിൽ അതിശക്ത ഭൂചലനം. റിക്‌ടർ സെകെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചൈന-കിർഗിസ്ഥാൻ അതിർത്തി പ്രദേശമാണ് പ്രഭവ കേന്ദ്രം. ഇന്ത്യൻ സമയം രാത്രി 11.39 ഓടെയായിരുന്നു സംഭവം. 80 കിലോ മീറ്ററോളം ഭൂചലനത്തിന്‍റെ തീവ്രത അനുഭവപ്പെട്ടു.

ആളപായമോ നാശ നഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അരമണിക്കൂറിന് ശേഷം കസാക്കിസ്ഥാനിലും ഉസ്ബസ്കിസ്ഥാനിലും ശക്തമായ പ്രകമ്പനം ഉണ്ടായി.മാത്രമല്ല ഇന്നലെ തെക്ക് പടിഞ്ഞാറൻ ചൈനയിലുണ്ടായ മണ്ണിടിച്ചിലിൽ മരണം എട്ടായി. കാണാതായ 47 പേർക്കായി തെരച്ചിൽ തുടരുകയാണ്. 1978-ൽ ഉണ്ടായ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂചലനം. ഷിൻ ജിയാങ് റെയിൽവേ വകുപ്പ് പ്രവർത്തനം നിർത്തിവച്ചു. 27 ട്രെയിനുകൾ സർവീസ് അവസാനിപ്പിച്ചതായി അധികൃതർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.