
നേപ്പാളില്‍ ഭൂചലനം; റിക്റ്റർ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തി
കാഠ്മണ്ഡു: നേപ്പാളില്‍ ഭൂചലനം. റിക്റ്റർ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച വൈകിട്ട് 7.52 നാണ് ഉണ്ടായത്. ന്യൂഡല്‍ഹിയിലും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പ്രകമ്പനം റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മാര്‍ച്ച് 28 ന് മ്യാന്‍മറില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിന് ദിവസങ്ങള്‍ക്കു ശേഷമാണു നേപ്പാളിലും ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മ്യാന്‍മാറിലുണ്ടായ ഭൂകമ്പത്തില്‍ 3,000 ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 4,500 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 341 പേരെ കാണാതായി.
നേപ്പാളിലെ ഏറ്റവും നാശം വിതച്ച ഭൂകമ്പം 2015ലാണ് ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 9,000 ത്തിലധികം പേര്‍ മരിക്കുകയും ചെയ്തിരുന്നു.