അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 10 മരണം, 300 ലധികം പേർക്ക് പരുക്ക്

ഭൂമിക്കടിയിൽ 28 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്‍റെ ഉത്ഭവ കേന്ദ്രം
earthquake in afghanistan 10 death

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 10 മരണം, 300 ലധികം പേർക്ക് പരുക്ക്

Updated on

കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. 300 ലധികം പേർക്ക് പരുക്കേറ്റതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നുമാണ് വിവരം. റിക്‌ടർ സ്കെയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

അഞ്ചുലക്ഷത്തിലധികം പേർ അധിവസിക്കുന്ന സ്ഥലത്ത് ഭൂമിക്കടിയിൽ 28 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്‍റെ ഉത്ഭവ കേന്ദ്രം. രക്ഷാപ്രവർത്തനം പരുരോഗമിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com