ഇസ്താംബൂളിൽ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി

കെട്ടിടങ്ങൾ കുലുങ്ങിയെങ്കിലും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല
earthquake in istanbul

ഇസ്താംബൂളിൽ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി

symbolic image
Updated on

ഇസ്താംബൂൾ: ഇസ്താംബുളിൽ‌ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മർമര കടലിന്‍റെ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. കെട്ടിടങ്ങൾ കുലുങ്ങിയെങ്കിലും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

തുർക്കിയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശങ്ങളിലൊന്നാണിത്. ഇസ്താംബൂളിന്‍റെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളായ സിലിവ്രി, ബുയുക്സെക്മെസ് ജില്ലകളിലാണ് ഭൂകമ്പങ്ങൾ ഉണ്ടായത്.

നഗരത്തിൽ നിന്നും ഏറെ അകലെ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളാണെങ്കിലും ഇവ രണ്ടും പ്രമുഖ സ്ഥലങ്ങളാണ്. നഗരത്തിന്‍റെ തിരക്കിൽ നിന്നും ആളുകൾ മാറിതാമസിക്കാൻ ശ്രമിക്കുന്നതോടെയാണ് ഈ പ്രദേശങ്ങളിൽ ജനസംഖ്യ വർധിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇസ്ലാംബുൾ വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ മുൻപ് തന്നെ ശാസ്ത്രജ്ഞർമാർ ഭൂകമ്പം പ്രവചിച്ചിരുന്നു. ഇത് വരാനിരിക്കുന്ന ഒരു വലിയ ഭൂകമ്പത്തിന്‍റെ സൂചനയാണെന്ന വിവരവും പുറത്തു വരുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com