നേപ്പാളിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 4.2 തീവ്രത

ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല
Earthquake in Nepal; magnitude 4.2 on the Richter scale.

നേപ്പാളിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 4.2 തീവ്രത

Representative Image
Updated on: 

കാഠ്മണ്ഡു: നേപ്പാളിലെ ഹുംല ജില്ലയിൽ നേരിയ ഭൂചലനം. റിക്റ്റർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 7.10നാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഹുംല ജില്ലയിലെ കാർനാലി മേഖലയിലാണ് ഭൂചലനം ഉണ്ടായത്. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 700 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. സമീപ ജില്ലകളായ മുഗു, ബാജ്ഹാഗ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. നാഷണൽ എർത്ത്ക്വയ്ക്ക് മോണിറ്ററിങ് ആൻഡ് റിസർച്ച് സെന്‍ററാണ് ഭൂചലനം ഉണ്ടായ വിവരം പുറത്തുവിട്ടത്.