
അതിതീവ്ര ഭൂചലനം; റഷ‍്യയിലും ജപ്പാനിലുമടക്കം സുനാമി
representative image
മോസ്കോ: റഷ‍്യയുടെ കിഴക്കൻ തീരത്ത് 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതിനെത്തുടർന്ന് റഷ‍്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചതായി റിപ്പോർട്ട്. വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്.
അലാസ്ക, ഹവായ്, ന‍്യൂസിലൻഡിന് തെക്ക് തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. എത്രത്തോളം നാശനഷ്ടം ഉണ്ടായെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.