സാൻ ഫ്രാൻസിസ്കോയിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

നിരവധി പേർ ശക്തമായ കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു
earthquake in san francisco

സാൻ ഫ്രാൻസിസ്കോയിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

Representative Image
Updated on

ലോസ് ഏഞ്ചൽസ്: സാൻ ഫ്രാൻസിസ്കോയിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ നൽകുന്ന വിവരമനുസരിച്ച് കാലിഫോർണിയയിലെ ഉൾക്കടൽ പ്രദേശത്താണ് ഭൂചലനം രേഖപ്പെടുത്തിയത്.

ഭൂകമ്പം ബെർക്ക്‌ലിയുടെ കിഴക്ക്-തെക്കുകിഴക്കായിട്ടാണ് ഉണ്ടായതെന്ന് സർവേയിൽ പറയുന്നു. സാൻ ഫ്രാൻസിസ്കോ ഉൾപ്പെടെ കാലിഫോർണിയയിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

നിരവധി പേർ ശക്തമായ കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com