ടോംഗ ദ്വീപിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനമാണ് ഭൂകമ്പത്തിനു പിന്നാലെ സുനാമി സാധ്യത പ്രവചിച്ചിരിക്കുന്നത്
earthquake in tonga island tsunami warning

ടോംഗ ദ്വീപിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

Updated on

വെല്ലിങ്ടൺ: ടോംഗ ദ്വീപിൽ ഞായറാഴ്ച 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തിനു പിന്നാലെ ദ്വീപിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനമാണ് സുനാമി സാധ്യത പ്രവചിച്ചിരിക്കുന്നത്.

ജർമൻ റിസർച്ച് സെന്‍റർ ജിയോസയൻസ് പുറത്തു വിട്ട വിവരമനുസരിച്ച് 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്‍റെ ഉറവിടം രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

171 ദ്വീപുകൾ അടങ്ങുന്ന ഒരു പോളിനേഷ്യൻ രാജ്യമാണ് ടോംഗ. 1,00,000 ൽ അധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഭൂരിഭാഗവും പ്രധാന ദ്വീപായ ടോംഗടാപുവിലാണ് താമസിക്കുന്നത്. ഓസ്‌ട്രേലിയയുടെ തീരത്തിന് കിഴക്ക് 3,500 കിലോമീറ്ററിലധികം (2,000 മൈൽ) അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com