

ജപ്പാനിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി
ടോക്കിയോ: ജപ്പാനിൽ ഭൂചലനം. ജപ്പാനിലെ ഹോണ്ട സിറ്റിയിൽ റിക്റ്റർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.
നോഡയിൽ നിന്ന് ഏകദേശം 91 കിലോമീറ്റർ കിഴക്കായി ഭൂകമ്പം ഉണ്ടായതായും 19.3 കിലോമീറ്റർ ആഴത്തിലാണ് ഭുകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.