
റഷ്യൻ തീരത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്
മോസ്കോ: റഷ്യൻ തീരത്ത് ശനിയാഴ്ച 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുകൾ. കാംചത്ക ഉപദ്വീപിന്‍റെ തീരത്താണ് ശക്തമായ ഭൂചലനമുണ്ടായത്.
കാംചത്ക മേഖലയിലെ ഭരണ കേന്ദ്രമായ പെട്രോപാവ്‌ലോവ്‌സ്ക്-കാംചത്സ്‌കിയിൽ നിന്ന് 111 കിലോമീറ്റർ (69 മൈൽ) കിഴക്കായി 39.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം.
ഇതിനു പിന്നാലെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള റഷ്യൻ തീരത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സുനാമി തിരമാലകൾ അപകടകരമാം വിധം ബാധിച്ചേക്കുമെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.