ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി. പാകിസ്ഥാനിലെ പെഷവാർ, ഇസ്ലാമാബാദ്, ലാഹോർ എന്നിവിടങ്ങളിലും ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പാകിസ്ഥാനിലെ കരോറിൽ നിന്ന് 25 കിലോമീറ്റർ തെക്ക് പടിഞ്ഞാറാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.
അതേസമയം, ഇന്ത്യയിൽ ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. പെട്ടെന്നുള്ള ഭൂചലനം അഫ്ഗാനിസ്ഥാനെയും ബാധിച്ചു. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെടുന്നത്.