ഉഗാണ്ടയിൽ വീണ്ടും എബോള

മുലാഗോ ആശുപത്രിയിലെ 32 കാരനായ ഒരു നഴ്സിന്‍റെ ജീവനാണ് എബോള കവർന്നത്.
Ebola again in Uganda
ഉഗാണ്ടയിൽ വീണ്ടും എബോള
Updated on

കമ്പാല: ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ വീണ്ടും എബോള രോഗം തല പൊക്കി.രണ്ടു വർഷത്തിനു ശേഷം ഇതാദ്യമായാണ് എബോള മരണം ഉഗാണ്ടയിൽ സ്ഥിരീകരിക്കുന്നത്.

തലസ്ഥാനമായ കമ്പാലയിൽ ഒരു നഴ്സിന്‍റെ ജീവൻ എബോള വൈറസ് കവർന്നതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. മുലാഗോ ആശുപത്രിയിലെ 32 കാരനായ ഒരു നഴ്സിന്‍റെ ജീവനാണ് എബോള കവർന്നതെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ഡയാന ആറ്റ്വിൻ മാധ്യമങ്ങളോടു പറഞ്ഞു.

നഴ്സിന്‍റെ രക്ത പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരും രോഗികളുമടക്കം 44 പേരുമായി സമ്പർക്കം പുലർത്തിയിരുന്ന നഴ്സായിരുന്നു അദ്ദേഹം.ഉഗാണ്ടയിലെമ്പാടും ജാഗ്രതാ നിർദേശം മുമ്പും പല തവണ രാജ്യത്ത് എബോള സ്ഥിരീകരിച്ചിരുന്നു.2000ത്തിൽ ഈ രോഗം നിരവധി പേരുടെ ജീവനെടുത്തു.2014-16 വരെയുള്ള കാലയളവിൽ 11,000ത്തിലേറെ പേരുടെ ജീവൻ എബോള കവർന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com