"ഇനിയും ഹിസ്ബുള്ള ഇസ്രയേലിനെതിരേ തുടർന്നാൽ കനത്ത പ്രഹരം" ഭീഷണിപ്പെടുത്തി ഇസ്രയേൽ പ്രതിരോധ മന്ത്രി

തെക്കൻ ലെബനനിലെ നബതിഹ്, ലിതാനി പ്രദേശങ്ങളിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങൾ നഷ്ടപ്പെടുമെന്നും ഇസ്രയേൽ കാറ്റ്സ്
  Israeli Defense Minister Yisrael Katz

ഇസ്രയേൽ പ്രതിരോധ മന്ത്രി

ഇസ്രയേൽ കാറ്റ്സ്

Updated on: 

ഇസ്രേയലിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇറാൻ-ഹിസ്ബുള്ള എതിരാളികൾക്കെതിരേ ആഞ്ഞടിച്ച് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. നിലവിലെ തെരഞ്ഞെടുപ്പു കാലത്ത് ഇസ്രയേലിനെ ആക്രമിക്കാൻ തീരുമാനിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നു കാറ്റ്സും നെതന്യാഹുവും പതിവായി എല്ലാ ഇസ്രയേലി എതിരാളികളെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രതിരോധമന്ത്രി കാറ്റ്സിന്‍റെ ഇപ്പോഴത്തെ ഭീഷണി ഐഡിഎഫിന്‍റെ ബഫർ സോൺ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള ശ്രമമാണ് എന്നു വിലയിരുത്തപ്പെടുന്നു.

“ഇസ്രായേലിനെതിരായ ആക്രമണത്തിൽ ഹിസ്ബുള്ള ഇറാനുമായി ചേർന്നാൽ, അവർക്ക് കനത്ത പ്രഹരം ഏൽക്കേണ്ടിവരുമെന്നും തെക്കൻ ലെബനനിലെ നബതിഹ്, ലിതാനി പ്രദേശങ്ങളിലെ അധിക പ്രദേശം നഷ്ടപ്പെടുമെന്നും” പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.തെക്കൻ ലെബനനിലെ കൂടുതൽ പ്രദേശങ്ങൾ തങ്ങൾ പിടിച്ചെടുക്കുമെന്നും ഇക്കഴിഞ്ഞ ബുധനാഴ്ച ഇസ്രയേൽ കാറ്റ്സ് ഹിസ്ബുള്ളയെ ഭീഷണിപ്പെടുത്തി.

ഇറാൻ ഇസ്രായേലുമായി യുദ്ധം ആരംഭിക്കുകയും ഹിസ്ബുള്ള ഇതിൽ ഇറാനുമായി പങ്കുചേരുകയും ചെയ്ത സാഹചര്യത്തിൽ ഇസ്രായേലിന്‍റെ സുരക്ഷാ മേഖല വികസിപ്പിക്കുകയും ചെയ്തു എന്ന് അദ്ദേഹം ഹിസ്ബുള്ളയെ ഓർമിപ്പിച്ചു. ഇനിയൊരിക്കൽ കൂടി ഇസ്രയേലിന്‍റെ ആക്രമണത്തിന് ഹിസ്ബുള്ള കാരണമായാൽ അവർക്ക് എന്നെന്നേയ്ക്കുമായി ലെബനനിലെ നബതിഹ്, ലിതാനി നദി പ്രദേശങ്ങളിൽ കൂടുതൽ മേഖലകൾ എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുകയും നഷ്ടപ്പെടുന്ന ആ മേഖലകൾ സ്ഥിരമായ ഒരു ഇസ്രേയലി സുരക്ഷാ മേഖലയുടെ ഭാഗമാകുകയും ചെയ്യുമെന്നും കാറ്റ്സ് ഓർമിപ്പിച്ചു. ഐഡിഎഫ് ഒരു പുതിയ വിപുലീകൃത അധിനിവേശം നടത്താൻ തയാറാണെന്നും കാറ്റ്സ് ഐഡിഎഫിന്‍റെ ബഫർസോണിലേയ്ക്കു നടത്തിയ സന്ദർശനത്തിനിടെ പറഞ്ഞു. ട്രംപ് വിശാലമായ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇസ്രയേൽ ഇത്തരമൊരു ഭീഷണി ഒരിക്കലും നടത്തിയിട്ടില്ല.

പ്രതികാര നടപടിയായി മാത്രം കൂടുതൽ പ്രദേശങ്ങൾ ഏറ്റെടുക്കുക എന്നതാണ് പ്രതിരോധമന്ത്രിയുടെ ഇപ്പോഴത്തെ തന്ത്രം. തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ അവശേഷിക്കുന്ന പ്രധാന കമാൻഡ് സെന്‍ററുകളിൽ ഒന്നാണ് നബാത്. അതു പിടിച്ചെടുക്കാനുളള സാഹചര്യം ലഭിച്ചപ്പോൾ തങ്ങളെ ഉന്നത വൃന്ദം തടഞ്ഞതായി ഇസ്രയേൽ-ഹിസ്ബുളള വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ സൈന്യത്തിലെ നിരവധി ഉദ്യോഗസ്ഥർ അന്നു നിരാശ പ്രകടിപ്പിച്ചിരുന്നു.

ഇനി ഇസ്രയേലിനെ ഹിസ്ബുള്ള ആക്രമിച്ചാൽ ഹിസ്ബുള്ളയുടെ പ്രധാന ശക്തികേന്ദ്രമായ ബെയ്റൂട്ടിലെ ദാഹിയെയിൽ നിന്നു വീണ്ടും തങ്ങൾ ഒഴിപ്പിക്കൽ നടത്തുമെന്ന് കാറ്റ്സ് ഓർമിപ്പിച്ചു. 2024 മുതൽ ഐഡിഎഫ് രണ്ടു തവണ ഈ പ്രദേശത്തു നിന്ന് ഹിസ്ബുള്ള ഭീകരരെ ഒഴിപ്പിച്ചിട്ടുണ്ട്.

" ഇനിയൊരു ആക്രമണമുണ്ടായാൽ ലെബനനിൽ ഒരു ദശലക്ഷത്തിലധികം ഷിയാകൾ കുടിയിറക്കപ്പെടും," എന്നാണ് ഇസ്രേയൽ കാറ്റ്സ് അസന്ദിഗ്ധമായി പ്രഖ്യാപിച്ചത്. സമീപ വർഷങ്ങളിലെ ഒന്നിലധികം യുദ്ധങ്ങൾ കാരണം 500,000-ത്തിലധികം ലെബനീസ് പൗരന്മാർ കുടിയിറക്കപ്പെട്ടതായി ജറുസലേം പോസ്റ്റ് അടുത്തിടെ റിപ്പോർട്ട് ചെയ്തു. ഇതിൽ തെക്കൻ ലെബനനിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകളും ഉൾപ്പെടുന്നു. ഇസ്രായേലിലേക്ക് ഹിസ്ബുള്ളയ്ക്ക് ടാങ്ക് വിരുദ്ധ മിസൈലുകൾ തൊടുക്കാൻ കഴിയുന്നത് തടയാൻ അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ വരെ തെക്കൻ ലെബനന്‍റെ ഭൂരിഭാഗവും ഐഡിഎഫ് ആണ് ഇപ്പോൾ നിയന്ത്രിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com