യുഎസിൽ ചില മേഖലകളിൽ വേണ്ടത്ര പ്രതിഭകളില്ല: തുറന്നു പറഞ്ഞ് ട്രംപ്

ഒടുവിൽ വിദേശ പ്രതിഭകളെ അംഗീകരിച്ച് ട്രംപ്
US lacks talent in some fields, Trump acknowledges foreign talent

യുഎസിൽ ചില മേഖലകളിൽ വേണ്ടത്ര പ്രതിഭകളില്ല,വിദേശ പ്രതിഭകളെ അംഗീകരിച്ച് ട്രംപ്

file image
Updated on

വാഷിങ്ടൺ: യുഎസിൽ ചില മേഖലകളിൽ വേണ്ടത്ര പ്രതിഭകളില്ലെന്ന് തുറന്നു പറഞ്ഞ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട പരാമർശത്തിൽ ചില മേഖലകളിൽ നമുക്ക് വിദേശ പ്രതിഭകളെ ആവശ്യമാണന്നും ചില മേഖലകളിൽ വിദേശ പ്രതിഭകളുടെ സഹായം അവശ്യമാണെന്നും ട്രംപ് വ്യക്തമാക്കി.

എച്ച്1 ബി വിസാ ഫീസ് കുത്തനെ ഉയർത്തിയതിനിടെയാണ് ട്രംപിന്‍റെ ഈ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. പ്രത്യേകിച്ചും ഐടി പോലുള്ള മേഖലകളിൽ പ്രതിഭകളായ ജീവനക്കാരെ നിയമിക്കാനാണ് യുഎസ് കമ്പനികൾ മുഖ്യമായും എച്ച് 1 ബി വിസ ഉപയോഗിക്കുന്നത്.

ഇതിൽ തന്നെ ഐടി വിദഗ്ധർ, ഡോക്റ്റർമാർ എന്നിവരടക്കം എച്ച്1 ബി വിസയുള്ളവരിൽ 70 ശതമാനവും ഇന്ത്യയിൽ നിന്നുള്ള പ്രൊഫഷണലുകളാണ്. സെപ്റ്റംബറിൽ നിലവിൽ വന്ന പുതിയ നിയമപ്രകാരം എച്ച്1 ബി വിസയ്ക്ക് ഒരു ലക്ഷം ഡോളറാണ് ഫീസ് അടയ്ക്കേണ്ടത്.

പഴയ വിസയുള്ളവർക്കും 2025 സെപ്റ്റംബർ 21 നു മുൻപ് സമർപ്പിച്ച അപേക്ഷകർക്കും ഈ ഫീസ് വർധന ബാധകമല്ലെന്നാണ് യുഎസ് വിദേശകാര്യ വകുപ്പ് ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ആശ്വാസമാണ് ട്രംപിന്‍റെ ഈ തിരിച്ചറിവും നിലപാട് മാറ്റവും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com