ഇറാൻ യുഎസ് സംഘർഷം: ചർച്ചയിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ ഉൾപ്പടെ അഞ്ചു രാജ്യങ്ങൾ

പാക്കിസ്ഥാനെ കൂടാതെ ഒമാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കും
 Iran US conflict

ഇറാൻ യുഎസ് സംഘർഷം

file photo

Updated on

ഇസ്ലാമബാദ്: ഇറാനും അമെരിക്കയും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിന് വേണ്ടി ഈ മാസം ആറിനു നടക്കുന്ന ചർച്ചയിൽ പാക്കിസ്ഥാൻ ഉൾപ്പടെ അഞ്ചു രാജ്യങ്ങൾക്ക് ക്ഷണം.ചർച്ചയിലേക്കു തങ്ങൾക്കു ക്ഷണം ലഭിച്ചതായി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രാബി അറിയിച്ചു.

പാക്കിസ്ഥാനെ കൂടാതെ ഒമാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കുമെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. പാക് ഉപപ്രധാനമന്ത്രി ഇസ്ഹാക്ക് ദർ ചർച്ചയിൽ പങ്കെടുക്കുമെന്ന് പാക്കിസ്ഥാൻ മാധ്യമമായ ഡോൺ പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ ചർച്ചയിൽ പങ്കെടുക്കുമെന്ന് പാക്കിസ്ഥാൻ മാധ്യമമായ ഡോണിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ആണവ വിഷയത്തിൽ കരാറിലെത്താനുള്ള സാഹചര്യം ഇപ്പോഴുമുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com