പാക് അധിനിവേശ കശ്മീരും അക്സാചിനും ഇന്ത്യൻ മണ്ണ്: യുഎസ്

പാക്-ചൈന വാദങ്ങൾ തള്ളി യുഎസ്
 India releases map that includes Pakistan-occupied Kashmir and China-claimed Aksai Chin

പാക് അധിനിവേശ കശ്മീർ, ചൈന അവകാശവാദം ഉന്നയിക്കുന്ന അക്സായ് ചിൻ എന്നിവ ഉൾപ്പെടുന്ന ഇന്ത്യ പുറത്തു വിട്ട ഭൂപടം

file photo

Updated on

ന്യൂഡൽഹി: ഇന്ത്യൻ മണ്ണിൽ അവകാശവാദം ഉന്നയിക്കുന്ന പാക്കിസ്ഥാനും ചൈനയ്ക്കും മറുപടിയുമായി അമെരിക്ക. ഇന്ത്യ പുറത്തു വിട്ട ഭൂപടത്തിൽ പാക് അധിനിവേശ കശ്മീർ, ചൈന അവകാശവാദം ഉന്നയിക്കുന്ന അക്സായ് ചിൻ എന്നീ പ്രദേശങ്ങളും ഉൾപ്പെടുന്നുണ്ട്. യുഎസ് ട്രേഡ് റെപ്രസെന്‍റേറ്റീവ് ഓഫീസ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഈ ഭൂപടമാണ് പങ്കു വച്ചിട്ടുള്ളത്.

അമെരിക്കയുടെ ഈ നടപടിക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. മുൻ കാലങ്ങളിൽ പാക് അധിനിവേശ കശ്മീരിനെ വേർതിരിച്ച് കാണിക്കുന്ന രീതിയായിരുന്നു അമെരിക്ക സ്വീകരിച്ചിരുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരു നിലപാടാണ് ഇപ്പോഴുള്ളത്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന ഇന്ത്യൻ നിലപാടിന് പൂർണ പിന്തുണ നൽകുന്ന സമീപനമാണ് അമെരിക്ക കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യ-അമെരിക്ക നയതന്ത്ര ബന്ധം കൂടുതൽ ഊഷ്മളമാകാൻ ഇത് സഹായകമായേക്കാം.

logo
Metro Vaartha
www.metrovaartha.com