ഈജിപ്ത് ഇന്‍റലിജൻസ് മേധാവി ഇസ്രയേലിൽ

ഇപ്പോൾ ഇസ്രയേലിലുള്ള സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരുമായും റഷാദ് കൂടിക്കാഴ്ച നടത്തും.
Egypt's intelligence chief in Israel

ഈജിപ്ത് ഇന്‍റലിജൻസ് മേധാവി ഇസ്രയേലിൽ

getty image

Updated on

ഗാസ മുനമ്പിന്‍റെ ഭാവിയെ കുറിച്ച് നെതന്യാഹുവുമായും യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്നതിനായി ഈജിപ്ത് ഇന്‍റലിജൻസ് മേധാവി ഹസൻ റഷാദ് ഇസ്രയേലിലെത്തി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഷിൻ ബെറ്റ് മേധാവി ഡേവിഡ് സിനി എന്നിവരുമായി റഷാദ് കൂടിക്കാഴ്ച നടത്തിയതായി ഈജിപ്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോൾ ഇസ്രയേലിലുള്ള വൈറ്റ് ഹൗസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരുമായും റഷാദ് കൂടിക്കാഴ്ച നടത്തും. യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഇന്ന് ഇസ്രയേലിലുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com