ഇറാനിൽ കുടുങ്ങിക്കിടക്കുന്നത് 12 മലയാളി വിദ്യാർഥികൾ

ഇറാനിലെ കെർമാൻ മെഡിക്കൽ സർവകലാശാലയിലാണ് മലയാളികളായ 12 എംബിബിഎസ് വിദ്യാർഥികൾ ഹോസ്റ്റലിൽ കുടുങ്ങിക്കിടക്കുന്നത്.
 12 Malayali students stranded in Iran

ഇറാനിൽ കുടുങ്ങിക്കിടക്കുന്നത് 12 മലയാളി വിദ്യാർഥികൾ

FILEPHOTO

Updated on

ടെഹ്റാൻ: ആഭ്യന്തര കലാപം അതിരൂക്ഷമായ ഇറാനിലെ മെഡിക്കൽ കോളെജുകളിൽ 12 മലയാളി വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ. ഇറാനിലെ കെർമാൻ മെഡിക്കൽ സർവകലാശാലയിലാണ് മലയാളികളായ 12 എംബിബിഎസ് വിദ്യാർഥികൾ ഹോസ്റ്റലിൽ കുടുങ്ങിക്കിടക്കുന്നത്. ഇന്‍റർനെറ്റ് വിച്ഛേദിക്കപ്പെട്ടതിനാൽ കേരളത്തിലുള്ള മാതാപിതാക്കളുമായി ബന്ധപ്പെടാൻ കുട്ടികൾക്ക് കഴിയുന്നില്ല.

കോട്ടയം, മലപ്പുറം, എറണാകുളം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവരാണ് ഈ വിദ്യാർഥികൾ. കെർമാനിലെ ആസാദി സ്ക്വയറിനു സമീപമുള്ള ഡോർമിറ്ററിയിലാണ് ഇവർ കഴിയുന്നത്. കടുത്ത മാനസിക സമ്മർദ്ദത്തിലാണ് വിദ്യാർഥികൾ എന്ന് മാതാപിതാക്കൾ വിദേശകാര്യമന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു. ക്ലാസുകൾ നിർത്തി വച്ചിരിക്കുന്നു. പരീക്ഷകൾ മാറ്റി വച്ചു. ഓൺലൈൻ ക്ലാസുകളും തടസപ്പെട്ടു. വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായം തേടിയിരിക്കുകയാണ് കുടുംബങ്ങൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com