ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജിയുടെ എട്ടടി ഉയരമുള്ള പൂർണകായ പ്രതിമ സ്ഥാപിച്ചു

ഞായറാഴ്ച ഇന്ത്യൻ ഹൈ കമ്മിഷണർ പ്രഭാത് കുമാർ പ്രതിമ അനാവരണം ചെയ്തു.
ജൊഹാന്നസ്ബർഗിലെ ഗാന്ധി പ്രതിമ
ജൊഹാന്നസ്ബർഗിലെ ഗാന്ധി പ്രതിമ

ജൊഹാന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ടോൾസ്റ്റോയ് ഫാമിൽ മഹാത്മാ ഗാന്ധിയുടെ എട്ടടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചു. ഞായറാഴ്ച ഇന്ത്യൻ ഹൈ കമ്മിഷണർ പ്രഭാത് കുമാർ ആണ് പ്രതിമ അനാവരണം ചെയ്തത്.

ഗാന്ധിജിയുടെയും നെൽസണ്‌ മണ്ഡേലയുടെയും അർധകായ പ്രതിമകൾക്കു പുറമേയാണ് കളിമണ്ണിൽ പുതിയ പൂർണകായ പ്രതിമ കൂടി സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ സേവാ ഗ്രാം ആശ്രമത്തിൽ നിന്നുള്ള ജലന്ധർനാഥ് രാജാറാം ചാന്നോൾ ആണ് പ്രതിമകൾ നിർമിച്ചിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com