ഇന്ത്യയിലെ യുഎസ് അംബാസഡറായി എറിക് ഗാർസെറ്റി ചുമതലയേറ്റു

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു സുപ്രധാന സ്ഥാനത്തേക്ക് ചുമതലയേൽക്കാൻ എറിക് ഗാർസെറ്റി എത്തുന്നത്.
ഇന്ത്യയിലെ യുഎസ് അംബാസഡറായി എറിക് ഗാർസെറ്റി ചുമതലയേറ്റു

വാഷിങ്ടൺ: ഇന്ത്യയിലെ യുഎസ് അംബാസഡറായി എറിക് ഗാർസെറ്റി ചുമതലയേറ്റു. വാഷിങ്ടണിൽ നടന്ന ചടങ്ങിൽ യുഎസ് വൈസ് പ്രസിഡന്‍റ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ എറിക്കിന്‍റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.

മാർച്ച് 15-നു എറിക്കിന്‍റെ നിയമനത്തിനു സെനറ്റ് അംഗീകാരം നൽകിയിരുന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു സുപ്രധാന സ്ഥാനത്തേക്ക് ചുമതലയേൽക്കാൻ എറിക് ഗാർസെറ്റി എത്തുന്നത്. 2021-ൽ എറിക്കിനു നോമിനേഷൻ നൽകിയിരുന്നെങ്കിലും സെനറ്റിൽ വേണ്ടത്ര പിന്തുണയില്ലെന്നു മനസിലാക്കിയതിനാൽ വോട്ടെടുപ്പിന് എത്തിച്ചിരുന്നില്ല. തുടർന്നു അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ റീനോമിനേറ്റ് ചെയ്യുകയായിരുന്നു.

അമ്പത്തിരണ്ടുകാരനായ എറിക് നാവിക സേന ഉദ്യോഗസ്ഥനും അധ്യാപകനുമായിരുന്നു. പിന്നീട് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം ലോസ് ഏഞ്ചലസ് മേയറായും സേവനം അനുഷ്ഠിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com