വിമാനവും ട്രെയിനും തമ്മിൽ കണക്റ്റിവിറ്റി: ഇത്തിഹാദ് എയർവേസും ഇത്തിഹാദ് റെയിലും തമ്മിൽ സഹകരണ കരാർ

വിമാനത്താവളത്തിലേക്ക് എത്തുന്നതിന് മുൻപ് തന്നെ റെയിൽവേ സ്റ്റേഷനുകളിൽ വെച്ച് ലഗേജുകൾ ചെക്ക്-ഇൻ ചെയ്യാനും ബോർഡിങ് പാസുകൾ കൈപ്പറ്റാനും സാധിക്കും
വിമാനവും ട്രെയിനും തമ്മിൽ കണക്റ്റിവിറ്റി: ഇത്തിഹാദ് എയർവേസും ഇത്തിഹാദ് റെയിലും തമ്മിൽ സഹകരണ കരാർ

എത്തിഹാദ് എയർലൈനും എത്തിഹാദ് റെയിലും തമ്മിൽ ധാരണ.

പ്രതീകാത്മക ചിത്രം

Updated on

അബുദാബി: യുഎഇയിലെ യാത്രക്കാർക്ക് വിമാന, റെയിൽ യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി ഇത്തിഹാദ് എയർവേസും ഇത്തിഹാദ് റെയിലും തമ്മിൽ സുപ്രധാന സഹകരണ കരാറിൽ ഒപ്പുവെച്ചു. യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റുകളും വിമാന ടിക്കറ്റുകളും ഒരേ പ്ലാറ്റ്‌‌ഫോമിലൂടെ ബുക്ക് ചെയ്യാനും, റെയിൽവേ സ്റ്റേഷനുകളിൽ വച്ച് തന്നെ ലഗേജ് ചെക്ക്-ഇൻ പൂർത്തിയാക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതാണ് ഈ പങ്കാളിത്തം.

ഈ പുതിയ കരാറിലൂടെ ഇത്തിഹാദ് എയർവേസ് യാത്രക്കാർക്ക് യുഎഇയിലുടനീളമുള്ള ഇത്തിഹാദ് റെയിൽ സ്റ്റേഷനുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാനും യാത്ര ആരംഭിക്കാനും സാധിക്കും. വിമാനത്താവളത്തിലേക്ക് എത്തുന്നതിന് മുൻപ് തന്നെ റെയിൽവേ സ്റ്റേഷനുകളിൽ വെച്ച് ലഗേജുകൾ ചെക്ക്-ഇൻ ചെയ്യാനും ബോർഡിങ് പാസുകൾ കൈപ്പറ്റാനുമുള്ള നൂതന സേവനങ്ങളും ഇതിലൂടെ നടപ്പിലാക്കും.

യുഎഇയുടെ ഗതാഗത, ടൂറിസം മേഖലകളിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് ഇത്തിഹാദ് മാനേജ്‌മെന്‍റ് വ്യക്തമാക്കി. വരും മാസങ്ങളിൽ ഈ സേവനങ്ങളുടെ കൂടുതൽ വിവരങ്ങളും ആപ്പുകളിലെ ബുക്കിങ് രീതികളും ഘട്ടംഘട്ടമായി പുറത്തുവിടും.

logo
Metro Vaartha
www.metrovaartha.com