
പാക്കിസ്ഥാനിൽ ജുമ നമസ്കാരത്തിനിടെ സ്ഫോടനം; അഞ്ച് മരണം, നിരവധി പേർക്ക് പരുക്ക്
ഇസ്ലാമാബാദ്: മദ്രസയിൽ ജുമ നമസ്കാരത്തിനിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ അഞ്ച് പേർ മരിക്കുകയും ഇരുപതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വടക്കൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ‍്യയിലെ ദാറുൽ ഉലൂം ഹഖാനിയ മദ്രസയിലാണ് സ്പോടനമുണ്ടായത്.
മതപുരോഹിതൻ അടക്കമുള്ള അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ചാവേർ ആക്രമണമാണിതെന്ന് പൊലീസ് സഥിരീകരിച്ചു. സംഭവത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അപലപിച്ചു. സ്ഫോടനത്തിനു ഉത്തരവാദികളായവർക്കെതിരേ തക്കതായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.