കാബൂളിൽ ചാവേറാക്രമണം: 6 മരണം

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം
കാബൂളിൽ ചാവേറാക്രമണം: 6 മരണം
Updated on

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണത്തിൽ ആറ് മരണം. പന്ത്രണ്ടോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കാബൂളിലെ വിദേശകാര്യ മന്ത്രാലയത്തിനു മുൻവശത്തായാണു ചാവേറാക്രമണം ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം.

ഒരു കുട്ടിയുൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കു കയാണ്. വിദേശ കാര്യമന്ത്രാലയത്തിനു സമീപത്തായി മൂന്നു മാസത്തിനിടെ രണ്ടാമത്തെ ചാവേറാക്രമണമാണിത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com