
പാക്കിസ്ഥാനിലെ അർധസൈനിക സേന ആസ്ഥാനത്തിന് മുന്നിൽ സ്ഫോടനം; 13 മരണം
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ക്വെറ്റയിലെ അർധസൈനിക സേന ആസ്ഥാനത്തിന് പുറത്ത് സ്ഫോടനം. കാർ ബോംബ് സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 30 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
കാർ സ്ഫോടനത്തിന്‍റെ ദൃശ്യങ്ങളിൽ പുറത്തു വന്നിട്ടുണ്ട്. അർദ്ധസൈനിക സേനയുടെ കോമ്പൗണ്ടിന് മുന്നിൽ ഒരു കാർ നിർത്തുന്നതും തുടർന്ന് സ്ഫോടനം നടക്കുന്നതും വീഡിയോയിൽ കാണാം. സ്ഫോടനത്തിന് ശേഷം വെടിവയ്പ്പ് ശബ്ദവും കേൾക്കുന്നുണ്ട്. സമീപത്തെ കെട്ടിടങ്ങളുടെ ജനാലകൾ തകരുകയും സമീപത്തുള്ള ചില കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.