

2026 മാർച്ച് 7-ന് മധ്യ ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിലെ നടാൻസിനടുത്തുള്ള നടാൻസ് ആണവ കേന്ദ്രത്തോട് ചേർന്നുള്ള പിക്കാക്സ് പർവത തുരങ്ക സമുച്ചയം.
ഹാൻഡ്ഔട്ട് ഉപഗ്രഹ ചിത്രം വാന്റർ / AFP)
യുഎസും ഇസ്രയേലും മാർച്ച് 21 ന് രാവിലെ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിൽ ആക്രമണം നടത്തിയതായി ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. റേഡിയോ ആക്റ്റീവ് ചോർച്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നും കേന്ദ്രത്തിനു സമീപത്തുള്ള താമസക്കാർക്ക് അപകടമൊന്നുമില്ലെന്നും തസ്നിം റിപ്പോർട്ട് തുടരുന്നു.
കഴിഞ്ഞ ജൂണിൽ നടന്ന 12 ദിവസത്തെ ഇസ്രയേൽ-ഇറാൻ യുദ്ധത്തിൽ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു നതാൻസ് കേന്ദ്രം. പിന്നീട് യുഎസ് ഇസ്രയേലിനൊപ്പം ചേർന്നു. നിലവിൽ ഇപ്പോൾ നടക്കുന്ന യുദ്ധത്തിലും ഇത് ലക്ഷ്യം വച്ചാണ് പോരാട്ടം കനക്കുന്നത്.
നതാൻസ് ആക്രമണത്തിൽ പങ്കില്ലെന്നു വ്യക്തമാക്കി ഐഡിഎഫ് രംഗത്തെത്തി. യുഎസിന്‍റെ പ്രവർത്തനങ്ങളെ കുറിച്ച് അഭിപ്രായം പറയാനും ഐഡിഎഫ് തയാറായില്ല. നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്ര പ്രദേശത്ത് യാതൊരു ആക്രമണവും നടത്തിയിട്ടില്ലെന്നും ഇപ്പോൾ നടന്നിരിക്കുന്ന ആക്രമണം യുഎസിന്‍റെ ഭാഗത്തു നിന്നാണെന്നും ഐഡിഎഫ് വിശദീകരിച്ചു.
എന്നാൽ യുദ്ധത്തിനിടയിലെ അമെരിക്കൻ പ്രവർത്തനങ്ങളെ കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ലെന്നുംഐഡിഎഫ് വ്യക്തമാക്കി. ആണവ കേന്ദ്രം ലക്ഷ്യമിടാൻ യുഎസ് ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായി കാൻ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.