

ഫിലിപ്പീൻസിൽ ഭൂചലനം: തീവ്രത 6.7
file photo
ബകുലിൻ: ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം. ഫിലിപ്പീൻസിന്‍റെ കിഴക്കൻ ഭാഗങ്ങളിലാണ് റിക്റ്റർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തത്.
ബകുലിൻ നഗരത്തിൽ നിന്ന് 68 കിലോമീറ്റർ കിഴക്കായി സമുദ്രത്തിനടിയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ ‘ഓഫ്‌ഷോര്‍ ടെംബ്ലര്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനെ തുടർന്ന് നാശനഷ്ടങ്ങൾക്കും തുടർചലനങ്ങൾക്കും സാധ്യതയുണ്ടെന്ന് ഫിലിപ്പീൻസിലെ ഭൂകമ്പ നിരീക്ഷണ ഏജൻസിയായ ഫിവോൾക്സ് മുന്നറിയിപ്പ് നൽകി.
ഭൂചലനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നു പുറത്തേയ്ക്ക് ഓടിയിറങ്ങി. നിലവിൽ പ്രദേശവാസികളെല്ലാവരും സുരക്ഷിതരാണ്. മിന്ദാനാവോ ദ്വീപിലെ ദാവോ ഓറിയന്‍റൽ മേഖലയ്ക്കു സമീപമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.